മഴക്കാലത്തെ
മുറിവുകള്‍ സൂക്ഷിക്കണം.
ഉണങ്ങാന്‍
പ്രയാസമാണ്.
അണുക്കളുടെ
ആക്രമണം ശക്തം.
ഇന്നാളൊരു
കുളത്തില്‍
കാലൊന്ന്
നനയ്ക്കാനിറങ്ങിയതാണ്.
മുരുക്കിന്‍
മുള്ളുപോലത്തതെന്തോ കൊണ്ട്
കാല്‍വെള്ള
കീറിയിരിക്കുന്നു.
നീറ്റലസഹ്യം.
വേച്ചുവേച്ചേ
നടക്കാനൊക്കൂ.
തൊലി
പിളര്‍ന്ന് റോസാപ്പൂ നിറത്തില്‍
മാംസം.
മണല്‍
കയറിയാല്‍ തരുതരുന്നനെ
അറിയാം
വേദന.
അറിയാതെയെവിടെയെങ്കിലുമൊന്നുരഞ്ഞാല്‍
കണ്ണിലിരുട്ട്.
കാലവര്‍ഷം
തകര്‍ത്ത് പെയ്യുമ്പോള്‍
കട്ടന്‍
ചായയും കായവറത്തതുമായി
പഴയ
പ്രേമം വല്ലതുമോര്‍ത്തിരിക്കാനുള്ളതിനി-
തിപ്പോള്‍
വെറും പുകച്ചിലാണ്.
കാര്യമെല്ലാം
ശരിയാണ്.
കുറച്ച്
കഴിഞ്ഞാലുണങ്ങണ്ടതാണ്.
എന്നാലും
പറയട്ടെ,
ഡെറ്റോളും
ബെറ്റാഡിനുമെല്ലാ-
മെത്ര
തേച്ചുപിടിപ്പിച്ചാലും
കുളത്തില്‍
മുള്ളുകളനവധിയാണ്
മഴക്കാലത്തെ
മുറിവുകള്‍ ഉണങ്ങാന്‍
പ്രയാസമാണ്.
:)
ReplyDeleteമുറിവുകള്‍ ഉണങ്ങാന്‍ പ്രയാസമാണ്.