ഞാൻ മുറിയിൽ കയറിയപ്പോൾ
ഇരുട്ട് ഒരു മൂലയിൽ കസേരയിട്ട് ഇരിക്കുകയായിരുന്നു.
പേടിച്ച് പേടിച്ച്
ഞാൻ ശബ്ദമുണ്ടാക്കാതെ കിടയ്ക്കരികിലേയ്ക്ക് നീങ്ങി.
പക്ഷെ,
ആണിയിൽ കുടുങ്ങി പാവാട കീറിയ ശബ്ദം കേട്ട്
അത് എന്റെ നേർക്ക് തിരിഞ്ഞു.
വിയർത്തൊഴുകി പകച്ചു നിന്ന എന്നെ
അത് തലോടി.
മുടികൾക്കിടയിലൂടെ
മിനുസമുള്ള വിരലുകൾ ഒഴുകിയപ്പോൾ
ഞാൻ ആദ്യമായി ആ മുഖം കണ്ടു.
ഇരുട്ട് എനിക്ക് പാവാട ചുറ്റി.
അത് എനിക്ക് രഹസ്യത്തിൽ സമ്മാനങ്ങൾ തന്നു.
ഒടുവിൽ
ഇരുട്ടിനെ ഞങ്ങൾ ഭയക്കുന്നു
എന്നു ഞാൻ പറഞ്ഞപ്പോൾ
ഇരുട്ട് കണ്ണീര്‍ പൊഴിച്ചു.
പെട്ടെന്നുള്ള പ്രകാശത്തിൽ കാഴ്ച്ച മങ്ങി