നമുക്കു ഒരു നേരമ്പോക്കിലേര്‍പ്പെടാം.
ഈ ഉഷ്ണത്ത് നമുക്കു വെറുതെ വിയര്‍ത്തിരിക്കാം
ജനലുകള്‍ തുറന്നിട്ടു
കാറ്റു വരുമെന്ന് പ്രതീക്ഷിക്കാം.
ഐസുവെള്ളം കുടിച്ചു വയറു വീര്‍പ്പിക്കാം.
എന്നിട്ട്,
എല്ലാവരും ഒരുച്ചയുറക്കത്തിലമരുംബോൾ
നമുക്കു പതുക്കെ
ഒഴിഞ്ഞ മുറിയിലെ കട്ടിലില്‍ ചെന്നിരിക്കാം.
മുഷിഞ്ഞ വിരികളില്‍ പഴയ കളിക്കോപ്പുകള്‍ തപ്പാം.
നമുക്കു മുഷിയുമ്പോള്‍ വിയര്‍പ്പില്‍ കെട്ടിപ്പിടിച്ചു കിടക്കാം.
പിന്നെയും മുഷിയുമ്പോള്‍ നമുക്കു
അപ്പച്ചന്റെ തലയിണയ്ക്കടിയിലെ വീശറി എടുക്കാം .
എന്നിട്ട് ഞാന്‍ പറഞ്ഞ നേരമ്പോക്കിലെര്‍പ്പെടാം.
നീ കട്ടിൽപ്പടിക്കപ്പുറം
ഞാനിപ്പുറം
എന്നിട്ട് വീശുക.
നിന്റെ മണം അങ്ങോട്ട്
പിന്നെ ഇങ്ങോട്ട്
ഇനി ഞാന്‍.
എന്റെ മണം അങ്ങോട്ട്
പിന്നെ ഇങ്ങോട്ട്
നല്ല നേരമ്പോക്കുകള്‍ ഉഷ്ണകാലത്തെ ഉണ്ടാകൂ
എന്നു ഞാന്‍ പറയുന്നതു എത്ര ശരിയാണ്
പിന്നെ മണംകള്‍ക്കും മുഷിയുമ്പോള്‍ അവര്‍ ചെയ്തോളും .
വേണ്ടത് .
(വേണ്ടാത്തതും.)
No comments:
Post a Comment