ഹൊ!
ഞാന്‍ മലാലയല്ല.
വെടിയുണ്ടയെന്നാല്‍ എന്താണെന്നെനിക്കറിയില്ല.
മരണം മുന്നില്‍ക്കാണുക എന്നത്
എനിക്കൊരു പ്രയോഗം മാത്രം.
എഴുത്തെന്താണെന്ന്
ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഹൊ ദൈവമേ ഞാന്‍ മലാലയല്ല.
ആയിരുന്നെങ്കില്‍
എനിക്ക് ജീവിക്കാനാവുമായിരുന്നില്ല.
വലിയ ലക്ഷ്യത്തിനുവേണ്ടിയോ
അക്രമം പ്രതീക്ഷിച്ചോ
ഒന്നും ജീവിച്ചുപരിചയമില്ലാത്ത ഞാന്‍
മലാലയെങ്കില്‍
ഒരു ചാപിള്ളയായി ജനിച്ചുവീഴുമായിരുന്നു.
പ്രിയ
മലാല യൂസഫ്‌സായ്,
നീയെന്താണ് കുട്ടീ?
ഞാന്‍ മലാലയല്ല.
വെടിയുണ്ടയെന്നാല്‍ എന്താണെന്നെനിക്കറിയില്ല.
മരണം മുന്നില്‍ക്കാണുക എന്നത്
എനിക്കൊരു പ്രയോഗം മാത്രം.
എഴുത്തെന്താണെന്ന്
ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നു.
ഹൊ ദൈവമേ ഞാന്‍ മലാലയല്ല.
ആയിരുന്നെങ്കില്‍
എനിക്ക് ജീവിക്കാനാവുമായിരുന്നില്ല.
വലിയ ലക്ഷ്യത്തിനുവേണ്ടിയോ
അക്രമം പ്രതീക്ഷിച്ചോ
ഒന്നും ജീവിച്ചുപരിചയമില്ലാത്ത ഞാന്‍
മലാലയെങ്കില്‍
ഒരു ചാപിള്ളയായി ജനിച്ചുവീഴുമായിരുന്നു.
പ്രിയ
മലാല യൂസഫ്‌സായ്,
നീയെന്താണ് കുട്ടീ?
No comments:
Post a Comment