പെണ്ണേ ,
കലങ്ങിയ കണ്ണുകളുമായി ,
നീണ്ട നിഴലുകള്‍ വരച്ച് ,
പാവാടയൊഴുക്കി
നീ വൈകുന്നേരങ്ങളില്‍ നടന്നുപോകുംപോഴോക്കെയും
ഞാന്‍ മനസ്സില്‍ പ്രാര്ഥിക്കാറുണ്ട് ,
ബസ്സൂകളൊന്നും ദേഷ്യത്തില്‍ നിലവിളിക്കരുതെന്നു .
ഇലകള്‍ പതിവിലും ഉന്മേഷത്തോടെ ഇളകരുതെന്നു ,
രാത്രി വേഗത്തില്‍ കനക്കരുതെന്നു ,
കടക്കാരന്‍ വെറുതെ ചില്ലറയ്ക്ക് ചോദിക്കരുതെന്ന് .
ഇതിലേതെങ്കിലും ഒന്നു ,
നിന്നെ സങ്കടം കൊണ്ടു വീര്‍പ്പു മുട്ടിച്ചു നീ മരിച്ചു പോയാലോ എന്നാണെന്റെ പേടി .
അതുകൊണ്ട്
കണ്ണേ ,
കരയാതെ ,
എന്റെ പെണ്ണേ,
കണ്മഷി പരത്താതെ .
No comments:
Post a Comment