വഴികളോരോന്നും
വിലാപയാത്രയായി
മഞ്ചലുകളായി
മലഞ്ചെരിവുകളിലൂടെ
സ്വയമേ പോകുന്നതാണത്.
സൂര്യനൊളിക്കുന്ന
താഴ്വാരങ്ങളും തേടി
കലന്ററുകളിലെ
ചിത്രങ്ങളും തേടി
പതിയെ പടികയറുന്നതാണ്,
ഇനിയില്ലയെന്നു പറഞ്ഞ്
വഴി തെറ്റി വഴി തെറ്റി.
വഴക്കാളി വഴക്കാളി.
ചിന്ത: അഗസ്റ്റിന്‍ സെബാസ്റ്റ്യന്‍.
No comments:
Post a Comment