വൈദ്യുതി നിയന്ത്രിക്കപ്പെടുമ്പോളെപ്പോഴും
പണ്ടത്തെ വെളിച്ചമില്ലായ്മക്കളികളോര്‍മവരും.
വിക്സ് ഡബ്ബയുടെയോ
ഒഴിഞ്ഞ ഫെപ്പാനില്‍കുപ്പികളുടെയോ മുകളിലൊട്ടിച്ച
മെഴുകുതിരിക്ക്
ചുറ്റുമിരുന്ന്
ഞങ്ങള്‍ കുട്ടികള്‍
വളപ്പൊട്ട് കളിക്കുന്നത്.
ആ കളിയേ മറന്നിരിക്കുന്നു.
വെളിച്ചം പോയാലുടന്‍ ഞങ്ങളുടെയിടയില്‍
പരക്കുന്ന
പേടിയും പരിഭ്രാന്തിയും.
വലിയവരാരെങ്കിലും
മെഴുകുതിരിയുമായെത്തുവോളം
അനങ്ങതെ വിറങ്ങലിച്ചിരുന്ന
ഞങ്ങള്‍ പല മുറികളില്‍ നിന്നുമായി പറയാതെ പലതും പറയുമായിരുന്നു.
നിഴലുകളാല്‍ പേടിച്ച്
ഒച്ചയനക്കങ്ങളാല്‍
കണ്ണടച്ച് പ്രാര്‍ഥിച്ച്
ഒടുവില്‍ വളപ്പൊട്ടുകളില്‍
അഭയം പ്രാപിച്ച ഞങ്ങള്‍
പിന്നെയെല്ലാം മറന്നിരുന്നു.
ഇപ്പോള്‍
പ്രണയമെന്നോ സൌഹൃദമെന്നോ ഇല്ലാത്ത
ചില രാത്രികളില്‍ ചിലര്‍
ഒരുമിച്ചൊരു സ്വീകരണമുറിയില്‍.
അല്‍ഭുതമെന്നോണം
അവര്‍ക്കിഷ്ടം ഒരേ പാട്ടുകള്‍.
അവരുടെ തമാശകളൊന്ന്.
എത്ര തിരഞ്ഞാലും
അവരുടെ മെഴുകുതിരികള്‍
കണ്ടുപിടിക്കുക സാധ്യമല്ല.
പഴയ പല വെളിച്ചമില്ലായ്മക്കളികളും ഓര്‍ത്തെടുക്കാന്‍
പാടുപെട്ട്
പിന്നെ മിനക്കെടാതെ
വേഗം
സന്തോഷത്തോടെ
കൊതുകുകടിവിശേഷങ്ങളിലേയ്ക്കും
വീട്ടുവാടകവര്‍ത്താനങ്ങളിലേയ്ക്കും പോകുന്നവര്‍.
വൈദ്യുതി നിയന്ത്രണം
ചില രാത്രികളിലെ ചില മനുഷ്യരാണ്.
പണ്ടത്തെ വെളിച്ചമില്ലായ്മക്കളികളോര്‍മവരും.
വിക്സ് ഡബ്ബയുടെയോ
ഒഴിഞ്ഞ ഫെപ്പാനില്‍കുപ്പികളുടെയോ മുകളിലൊട്ടിച്ച
മെഴുകുതിരിക്ക്
ചുറ്റുമിരുന്ന്
ഞങ്ങള്‍ കുട്ടികള്‍
വളപ്പൊട്ട് കളിക്കുന്നത്.
ആ കളിയേ മറന്നിരിക്കുന്നു.
വെളിച്ചം പോയാലുടന്‍ ഞങ്ങളുടെയിടയില്‍
പരക്കുന്ന
പേടിയും പരിഭ്രാന്തിയും.
വലിയവരാരെങ്കിലും
മെഴുകുതിരിയുമായെത്തുവോളം
അനങ്ങതെ വിറങ്ങലിച്ചിരുന്ന
ഞങ്ങള്‍ പല മുറികളില്‍ നിന്നുമായി പറയാതെ പലതും പറയുമായിരുന്നു.
നിഴലുകളാല്‍ പേടിച്ച്
ഒച്ചയനക്കങ്ങളാല്‍
കണ്ണടച്ച് പ്രാര്‍ഥിച്ച്
ഒടുവില്‍ വളപ്പൊട്ടുകളില്‍
അഭയം പ്രാപിച്ച ഞങ്ങള്‍
പിന്നെയെല്ലാം മറന്നിരുന്നു.
ഇപ്പോള്‍
പ്രണയമെന്നോ സൌഹൃദമെന്നോ ഇല്ലാത്ത
ചില രാത്രികളില്‍ ചിലര്‍
ഒരുമിച്ചൊരു സ്വീകരണമുറിയില്‍.
അല്‍ഭുതമെന്നോണം
അവര്‍ക്കിഷ്ടം ഒരേ പാട്ടുകള്‍.
അവരുടെ തമാശകളൊന്ന്.
എത്ര തിരഞ്ഞാലും
അവരുടെ മെഴുകുതിരികള്‍
കണ്ടുപിടിക്കുക സാധ്യമല്ല.
പഴയ പല വെളിച്ചമില്ലായ്മക്കളികളും ഓര്‍ത്തെടുക്കാന്‍
പാടുപെട്ട്
പിന്നെ മിനക്കെടാതെ
വേഗം
സന്തോഷത്തോടെ
കൊതുകുകടിവിശേഷങ്ങളിലേയ്ക്കും
വീട്ടുവാടകവര്‍ത്താനങ്ങളിലേയ്ക്കും പോകുന്നവര്‍.
വൈദ്യുതി നിയന്ത്രണം
ചില രാത്രികളിലെ ചില മനുഷ്യരാണ്.