പ്രളയം ...
മിന്നല്‍പിണരുകള്‍ ..
നക്ഷത്രങ്ങളുടെ സാമ്രാജ്യങ്ങള്‍
തീര്‍ത്ത അഗ്നിമേഘതൂണുകള്‍ ...
എന്റെ ,
എന്റെ മാത്രം
ആടിയുലഞ്ഞുള്ള ഉറക്കം
കണ്ണുതുറന്നു
ഞരങ്ങുകയോ മൂളുകയോ ചെയ്യാതെ ഞാന്‍ ഉറങ്ങി .
എന്റെ വിഹ്വലതകളില്‍ ഒന്നു പോലുമില്ലാത്ത
തുപ്പലൊലിപ്പിക്കാത്ത
കാപ്പി മണക്കാത്ത ഒരു ഉറക്കം .
പുറത്ത് രാത്രിയില്‍
വെയില്‍ വന്നു .
മഴയല്ല , മഴയല്ല , രാത്രികളില്‍ പെയ്യാറു എന്ന്
എന്നെ വിശ്വസിപ്പിച്ചൂ .
അകത്ത് തേന്കുപ്പികള്‍്ക്ക് മീതെ
ഈച്ചകള്‍ വട്ടമിട്ട് പറന്നു.
എന്റെ മെത്തയില്‍
അവര്‍ ഇണ ചേര്‍്ന്നു .
പുറത്ത് കാറ്റും കോളും
കനക്കുന്നതു ഞാനറിഞ്ഞു.
ദിക്കറിയാതെ വിഷമിച്ച ഒരു മുത്തശ്ശിക്കാറ്റ്
മരവാതില്‍ തുറന്നു
എന്റെ അടുക്കല്‍ വന്നിരുന്നു.
വേദനിക്കുന്ന എന്റെ മുലകളില്‍
അമര്‍ ത്തിച്ചുംബിച്ച്ചുകൊന്ടു
അവസാനത്തെ സ്വപ്നവും
അപ്പോള്‍ പടിയിറങ്ങി
ഭയാനകമായ
ചില കാട്ടു പക്ഷികള്‍
എന്റെ നിലാവിന് മീതെ വട്ടമിട്ടു പറന്നു .
കണ്ണുതുറന്നു കണ്ണുതുറന്നു
ഞാന്‍ ഉറങ്ങിയ അവസാനത്തെ ഉറക്കത്തിന്‍്ടെ അറ്റത്ത്
അങ്ങനെ
ചുവപ്പിന്റെ ,
രാത്രിയുടെ ,
വെയിലിന്റെ ,
ഇനിയും വന്നെത്ത്തിയിട്ടില്ലാത്ത്ത ചില നിറങ്ങളുടെ
വന്നു പോയ് കൊണ്ടിരിക്കുന്ന
പേമാരികളുടെ .
എന്റെ തൊണ്ടയില്‍ തങ്ങിനിന്ന
കരച്ചില്ന്‍്ടെ ,
ഒരു രതിമൂര്‍ച്ച മാത്രമായിരുന്നു .
രാത്രി ഒരു കപ്പലോട്ടമായിരുന്നു
ഞാന്‍ കടല്‍ക്കൊള്ളക്കാരന്‍ കപ്പിത്താന്റെ
മകളായിരുന്നു
ഞാന്‍ ഒരു കന്യകയായിരുന്നു.
ഉറക്കമുണര്‍ന്നപ്പോള്‍
എന്റെ മെത്തയില്‍ വീണ്ടും....
ഒരു വടക്കുനോക്കിയന്ത്രം!